ഫോനിചുഴലിക്കാറ്റ്: മുൻകരുതലിന് മികച്ച മാതൃകയായി ഒഡീഷ

ഒഡീഷ: ഒരു ദശലക്ഷം ജനങ്ങളെ ചുഴലിക്കാറ്റിൽ നിന്ന് രക്ഷിച്ചത് ഒഡീഷയുടെ മികച്ച രക്ഷാപ്രവർത്തനവും മുൻകരുതലും.

ഈ വർഷത്തെ ഏറ്റവും വലിയ ചുഴലിക്കാറ്റ് ഒഡീഷയിൽ വീശിയടിച്ചിട്ടും മരണസംഖ്യ വലിയ തോതിൽ കുറഞ്ഞത് ഒഡീഷ സർക്കാറിന്റെ കൃത്യമായ മുൻകരുതലുകളും നടപടികളും കൊണ്ടാണ്. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഭരണകൂടം ജനങ്ങളെ കൃത്യമായി അറിയിച്ചു കൊണ്ടിരുന്നു. 26 ലക്ഷം മെസേജുകളാണ് ഫോണുകളിലേക്ക് അയച്ചത്. 43000 വളണ്ടിയർമാർ പ്രവർത്തനനിരതരായിരുന്നു. ടെലിവിഷൻ റേഡിയോ എന്നിങ്ങനെ സാധുമായ എല്ലാ മാധ്യമങ്ങളിലൂടെയും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

ഇന്നലെ രാവിലെ ഫോനി ഒഡീഷയിൽ വീശിയടിച്ചു. മണിക്കൂറിൽ 120 മൈലായിരുന്നു കാറ്റിന്റെ വേഗത. ആറോളം മരണങ്ങളാണ് റിപോർട്ട് ചെയ്തത്. മറ്റു നാശനഷ്ടത്തിന്റെ തോത് കണക്കാക്കിയിട്ടില്ല. ലക്ഷക്കണക്കിന് ജനങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചതാണ് മരണസംഖ്യ കുറയാൻ കാരണമായത്.