കേരളത്തിലെ ഏക മുസ്ലീംരാജവംശമായിരുന്ന അറക്കലെ ബീവി അന്തരിച്ചു

കേരളത്തിലെ ഏക മുസ്ലീം രാജവംശമായിരുന്ന അറക്കലെ മുപ്പത്തിയെട്ടാം അവകാശി സുൽത്താന ആദിരാജ ഫാത്തിമ മുത്തുബീവി അന്തരിച്ചു. 86 വയസ്സായിരുന്നു പ്രായം. തലശ്ശേരിയിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം.

2018 ജൂലായിലായിരുന്നു മുപ്പത്തിയെട്ടാം അവകാശിയായി ഫാത്തിമ മുത്തുബീവി വിളക്കേറ്റു വാങ്ങിയത്. അറക്കൽ രാജാധികാരത്തിന്റെ പ്രതീകമായ വെള്ളിവിളക്കാണ് ഏറ്റുവാങ്ങിയത്.

.