1000 ദിനാർ മാസ ശംബളം ഉള്ളവർക്കേ ഫിലിപ്പീൻസിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാകൂ

0
6

കുവൈത്ത് സിറ്റി: ഫിലിപ്പീൻസിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് പുതിയ നിബന്ധനകളുമായി കുവൈത്തിലെ ഫിലിപ്പീൻസ് എംബസി. ഗാർഹികതൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ഉദ്ദേശിക്കുന്ന കുവൈത്ത് പൗരന്മാർക്ക് മൂന്ന് അംഗങ്ങളുള്ള ഒരു കുടുംബത്തിന് കുറഞ്ഞത് 1000 ദിനാർ ശമ്പളം ഉണ്ടായിരിക്കണമെന്ന പുതിയ നിബന്ധനയാണ് ഏർപ്പെടുത്തിയത്. മൂന്നു മുതൽ അഞ്ച് അംഗങ്ങൾ വരെയുള്ള കുടുംബങ്ങൾക്ക് 1500 ദിനാർ ശമ്പളം വേണം. അഞ്ചിൽ കൂടുതൽ കുടുംബാംഗങ്ങൾ ഉള്ളവർ 2000 ദീനാറിൻറെ സാലറി സർട്ടിഫിക്കറ്റും ഹാജരാക്കണം.

ഗാർഹിക തൊഴിലാളിയെ നിയമിക്കുന്ന കുടുംബത്തിന് ഗാർഹിക തൊഴിലാളികൾക്കുള്ള ശമ്പളം കൃത്യമായി നൽകുന്നതിനും താമസത്തിനും മറ്റ് സൗകര്യങ്ങൾ നൽകുന്നതിനുമുള്ള കഴിവുണ്ട് എന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പുതിയ നിബന്ധനകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

എംബസിക്കും ലഭിക്കുന്ന പരാതികളിൽ ഭൂരിഭാഗവും ശമ്പളം ലഭിക്കാത്തതും ലഭിക്കുന്നതിൽ കാലതാമസം ഉൾപ്പെടുന്നതും അടക്കം ഉള്ളതാണ് ആയതിനാലാണ് പുതിയ നിബന്ധനകൾ എന്ന് കുവൈത്തിൽ ഗാർഹിക തൊഴിലാളികളി വിഷയവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സന്നദ്ധ സമിതി മേധാവി ബസ്സാം അൽ-ഷമ്മരി പറഞ്ഞു,