ഇലവുംമൂട്ടിൽ ശിവരാമപ്പിള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കോഴിക്കോട് : ഈ വർഷത്തെ ഇലവുംമൂട്ടിൽ ശിവരാമപ്പിള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

ശിവകുമാർ അമ്പലപ്പുഴ , സ്റ്റെഫി സോഫി ,ഡോ .അശ്വതി എന്നിവർക്കാണ് അവാർഡ് . മലയാള സാഹിത്യത്തിലെ സമഗ്രസംഭാവനക്കാണ് ശിവകുമാറിന് അവാർഡ് സമർപ്പിക്കുന്നത് . യുവസാഹിത്യകാർക്കായി ഏർപ്പെടുത്തിയ അവാർഡിന് സ്റ്റെഫി സോഫിയെ തിരഞ്ഞെടുത്തു. ഗവേഷകർക്കായി ഏർപ്പെടുത്തിയ അവാർഡിനാണ് അശ്വതി അർഹയായത് .

സമഗ്രസംഭാവനക്ക് 33,333 രൂപയും മറ്റു അവാർഡുകൾക്ക് രണ്ടിനും 22,222 രൂപയുമാണ് അവാർഡ് തുക.

ജൂണിൽ തിരുവനന്തപുരത്തു വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.