കേന്ദ്ര നിർദ്ദേശം കർഷകർ തള്ളി.

ഡൽഹി: പ്രക്ഷോഭം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ മുന്നോട്ട് വെച്ച സമവായ നിർദ്ദേശം കർഷകർ തള്ളി. സമരം അവസാനിപ്പിച്ചാൽ മൂന്ന് കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് ഒന്നര വർഷം വരെ നീട്ടിവെയ്ക്കാമെന്നായിരുന്നു കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ച നിർദ്ദേശം. വ്യാഴാഴ്ച ചേർന്ന സംയുക്ത കിസാൻ മോർച്ചയുടെ സമ്പൂർണ്ണ ജനറൽ ബോഡി മീറ്റിംങ്ങിൽ സർക്കാരിന്റെ നിർദ്ദേശം വിശദമായി ചർച്ച ചെയ്തു. മൂന്ന് വിവാദ നിയമങ്ങൾ പിൻവലിക്കണമെന്നും താങ്ങ് വില നിയമപരമാക്കണമെന്നുമുള്ള അവശ്യം സംയുക്ത കിസാൻ മോർച്ച അവർത്തിച്ചു.

കഴിഞ്ഞ ദിവസം നടന്ന സമവായ ചർച്ചയിലാണ് മൂന്ന് നിയമങ്ങളും പിൻവലിക്കുന്നത് ഒന്നര വർഷം വരെ നിർത്തി വെയ്ക്കാമെന്ന നിർദ്ദേശം സർക്കാർ മുന്നോട്ട് വെച്ചത്. അടുത്ത സമവായ ചർച്ച വെളളിയാഴ്ച നടക്കും. അതേസമയം റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് പ്രഖ്യാപിച്ച ട്രാക്ടർ റാലിയുമായി കർഷകർ മുന്നോട്ട് പോവുകയാണ്. ഡൽഹിക്ക് പുറത്ത് ട്രാക്ടർ റാലി നടത്തണമെന്ന ഡൽഹി പോലീസ് നിർദ്ദേശം കർഷകർ അംഗീകരിച്ചിട്ടില്ല.