വാഹന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

കുവൈത്ത് സിറ്റി : അതിശൈത്യത്തെ തുടർന്ന് കുവൈത്തിലുടനീളം നിരവധി പ്രദേശങ്ങളിൽ ദൃശ്യപരത കുത്തനെ കുറഞ്ഞതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾ 112 എമർജൻസി നമ്പറിൽ ബന്ധപ്പെടണമെന്നും മന്ത്രാലയം പത്രക്കുറിപ്പിൽ നിർദ്ദേശിച്ചു.