ഈ മാറ്റം പ്രതീക്ഷാദായകം: സർക്കാർ സ്കൂളുകളിലേക്ക് കുട്ടികൾ പ്രവഹിക്കുന്നു

കേരളത്തിലെ പൊതുവിദ്യാലയപ്രവർത്തനം ശക്തമായതിനെ സൂചനകൾ വന്നുതുടങ്ങി . കൂടുതൽ വിദ്യാർത്ഥികളെ പൊതുവിദ്യാലയങ്ങളിലെത്തിക്കാനായിരുന്നു സർക്കാരിന്റെ പരിശ്രമം. സ്കൂൾ പ്രവേശനത്തിന്റെ ഒന്നാംഘട്ടം പൂർത്തിയായപ്പോൾ പ്രതീക്ഷദായകമായ മാറ്റമാണ് ഈ മേഖലയിൽ കാണുന്നത്.

ഈ വര്ഷം മൂന്നു ലക്ഷം കുട്ടികൾ പുതുതായി പൊതുവിദ്യാലയങ്ങളിൽ എത്തിച്ചേരുമെന്നാണ് സൂചന. 2017 -18 വർഷത്തിൽ ഒന്നരലക്ഷം കുട്ടികളാണ് പുതുതായി പൊതുവിദ്യാലയങ്ങളിൽ എത്തിയത്. കഴിഞ്ഞ വര്ഷം ഇത് 1 .80 ആയിരുന്നു. ഈ വര്ഷം വലിയൊരു വളർച്ചാനിരക്ക് ആണ് പ്രതീക്ഷിക്കുന്നത്.

സ്വകാര്യവിദ്യാഭാസസ്ഥാപനങ്ങളിൽ നിന്നാണ് കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ എത്തുന്നത്.

SONY DSC