തിരുവനന്തപുരത്തു ശ്രീലങ്കൻ യാത്രികൻ പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: യാത്രക്കാവശ്യമായ രേഖകൾ ഇല്ലാതെ തിരുവനന്തപുരത്തു എത്തിയ ശ്രീലങ്കൻ സ്വദേശി പോലീസ് കസ്റ്റഡിയിൽ . പോലീസ് ഇയാളെ ചോദ്യം ചെയ്ത വരുന്നു. മലൂക്ക് ജൂത് മിൽക്കാൻ ഡയസ് എന്നാണ് ഇയാളുടെ പേര് .

തമിഴ്‌നാട്ടിൽ നിന്ന് ഏപ്രിൽ 20 ന് കേരളത്തിൽ എത്തി എന്നാണ് ഇയാളുടെ മൊഴിയിൽ പറയുന്നത്. ഇയാളുടെ മൊഴികളിൽ പരസ്പരവൈരുധ്യം ഉള്ളതിനാൽകൂടുതൽ ചോദ്യംചെയ്യലുകൾക്കായി കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. ശ്രീലങ്കൻ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർ ഇന്ത്യയിലും കേരളത്തിലും എത്തിയിട്ടുണ്ടെന്ന ശ്രീലങ്കൻ സൈനികമേധാവിയുടെ വെളിപ്പെടുത്തലിന്റെ സാഹചര്യത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കേരളത്തിലും തമിഴ്‌നാട്ടിലും പരിശോധനകൾ തുടരുന്നു.