ഡൽഹി: ഇന്ത്യയിലെ കുവൈത്ത് എംബസി 60-ാമത് ദേശീയ ദിനവും 30-ാമത് വിമോചന ദിനവും വെള്ളിയാഴ്ച ആഘോഷിച്ചു.കോവിഡ് -19 സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം കർശന സുരക്ഷാ മാനദണ്ഡങ്ങൾ ഓടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ കുറച്ച് ഉദ്യോഗസ്ഥർക്കും അറബ് രാജ്യങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള നിരവധി അംബാസഡർമാരും ആഘോഷ പരിപാടിയിൽ പങ്കെടുത്തു.
കുവൈത്തും ഇന്ത്യയും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 60-ാം വാർഷികം ഈ വർഷം ആഘോഷിക്കുന്നതായും രണ്ട് സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക മേഖലകളിൽ മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും ഇന്ത്യയിലെ കുവൈത്ത് അംബാസഡർ ജസ്സിം അൽ-നജീം പറഞ്ഞു. അതോടൊപ്പം ദേശീയ ദിനത്തോടനുബന്ധിച്ച് അദ്ദേഹം കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബയ്ക്കും കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബയ്ക്കും, കുവൈത്ത് സർക്കാരിനും ജനങ്ങൾക്കും ഹൃദയംഗമമായ ആശംസകൾ നേർന്നു.