മോദിക്ക് ഘാനയുടെ പരമോന്നത സിവിലിയൻ ബഹുമതി ലഭിച്ചു

0
26

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഘാനയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓഫിസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന പുരസ്‌കാരം സമ്മാനിച്ചു. ഇന്ത്യ-ഘാന നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിൽ മോദിയുടെ സംഭാവനകളെ അംഗീകരിച്ചാണ് ഈ പുരസ്‌കാരം ഘാന സർക്കാർ നൽകിയത്. ഘാന പ്രസിഡന്‍റ് ജോൺ ഡ്രാമണി മഹാമയിൽ നിന്നാണ് മോദി അവാർഡ് സ്വീകരിച്ചത്.പുരസ്‌കാരം തനിക്ക് വളരെയധികം അഭിമാനവും ബഹുമതിയും നൽകുന്നതാണെന്ന് സ്വീകരണ പ്രസംഗത്തിൽ മോദി പറഞ്ഞു. “‘ഓഫിസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’ ബഹുമതി ലഭിച്ചതിൽ അഭിമാനിക്കുന്നു, 140 കോടി ഇന്ത്യക്കാരുടെ പേരിൽ ഞാൻ ഈ അവാർഡ് വിനയപൂർവ്വം സ്വീകരിക്കുന്നു,” എന്ന് അദ്ദേഹം എക്‌സ് പോസ്റ്റില്‍ കുറിച്ചു. ഇന്ത്യയിലെ യുവാക്കളുടെ അഭിലാഷങ്ങൾക്കും ശോഭനമായ ഭാവിക്കും അതിന്‍റെ സാംസ്‌കാരിക പാരമ്പര്യങ്ങളില്‍ ഘാനയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള ചരിത്രപരമായ ബന്ധത്തിനും ഇത് സമർപ്പിക്കുന്നുവെന്ന് മോദി വ്യക്തമാക്കി.