കൊച്ചി :ഇടപ്പള്ളിയില്‍ നിന്ന് 13 വയസുകാരനെ കാണാതായി. എളമക്കര സ്വദേശിയായ 13 വയസ്സുകാരൻ മുഹമ്മദ് ഷിഫാൻ കാണാതായ സംഭവത്തിൽ പൊലീസ് തിരച്ചിൽ തുടർന്നുവരുന്നു. അൽ അമീൻ സ്കൂളിൽ പരീക്ഷ എഴുതാൻ പോയ കുട്ടി വീട്ടിലേക്ക് തിരിച്ചെത്തിയിട്ടില്ലാത്തതിനാൽ കുടുംബാംഗങ്ങൾ എളമക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കുട്ടിയെ അവസാനമായി കണ്ടത് ഇടപ്പള്ളിയിൽ രാവിലെ 9:30 നാണ്.
സിസിടിവി ഫുട്ടേജ് പരിശോധിക്കുന്ന പൊലീസ്, ഷിഫാൻ ഇടപ്പള്ളി പ്രദേശത്തൂടെ നടന്നുപോകുന്നത് ക്യാമറയിൽ പതിഞ്ഞതായി വിവരം നൽകി. കുട്ടിയെ കണ്ടെത്താൻ പൊലീസും ബന്ധുക്കളും ഇടപ്പള്ളി പ്രദേശത്ത് സജീവമായി തിരച്ചിൽ നടത്തുന്നു. കളമശ്ശേരി പൊലീസും കേസ് അന്വേഷിക്കുന്നു.
മുഹമ്മദ് ഷിഫാനെക്കുറിച്ച് വിവരമുള്ളവർ 9633020444 എന്ന നമ്പറിൽ പൊലീസിനെ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.