ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര സർക്കാർ മേയ് 27 ഉന്നതല യോഗം ചേർന്നു. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ എല്ലാ സംസ്ഥാനങ്ങളുടെയും ആരോക്യ സെക്രട്ടറിമാർ പങ്കെടുത്തു. പുതിയ കൊവിഡ് കേസുകളിൽ ഉയർച്ച രേഖപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് ഈ യോഗം. മേയ് 26-ന് ദേശീയമായി 1,009 സജീവ കൊവിഡ് കേസുകൾ രേഖപ്പെടുത്തിയിരുന്നു. കൊവിഡിന്റെ NB.1.8.1 എന്ന ഉപവകഭേദം ഇന്ത്യയിലും കണ്ടെത്തിയിട്ടുണ്ടെന്ന് വിവരമുണ്ട്. മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ പ്രധാനമായി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.മേയ് തുടക്കം മുതൽ തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ ഉയർന്നുവരികയാണ്. സിംഗപ്പൂരിൽ 14,000-ത്തോളം കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഗുരുതരമായ രോഗലക്ഷണങ്ങളോ മരണങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. വിദഗ്ധർ ഇതിനെക്കുറിച്ച് “ആശങ്കപ്പെടേണ്ടതില്ല, പക്ഷേ സാധാരണ ജാഗ്രത തുടരണം” എന്ന് പറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയവും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചു.ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, മേയിൽ കേരളത്തിൽ 273 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ 34, മഹാരാഷ്ട്രയിൽ 44 എന്നിങ്ങനെ മറ്റ് സംസ്ഥാനങ്ങളിൽ കേസുകൾ കുറവാണ്. കേരളത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ടാകുന്നത് സംസ്ഥാനത്തെ കൃത്യമായ ഡാറ്റ ശേഖരണ സംവിധാനത്തിന്റെ പ്രതിഫലനം ആണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. രോഗ നിയന്ത്രണത്തിനായി സംസ്ഥാനങ്ങൾ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ സാമൂഹ്യ ദൂരം, മാസ്ക് ഉപയോഗം എന്നിവ പ്രോത്സാഹിപ്പിക്കാൻ ശുപാർശ ചെയ്തു.































