ജനന സർട്ടിഫിക്കറ്റിൽ അച്ഛൻ-അമ്മയ്ക്ക് പകരം ‘രക്ഷിതാക്കൾ'”: ജനന രേഖകളിൽ ലിംഗസമത്വം; ട്രാൻസ്‌ജെൻഡർ മാതാപിതാക്കൾക്ക് ആശ്വാസ വിധി

0
32

കൊച്ചി:ജനന സർട്ടിഫിക്കറ്റിൽ ‘അച്ഛൻ’, ‘അമ്മ’ എന്നീ പദങ്ങൾക്ക് പകരം ‘രക്ഷിതാക്കൾ’ എന്ന് രേഖപ്പെടുത്താൻ ഹൈക്കോടതി ഉത്തരവിട്ടു. ട്രാൻസ്‌ജെൻഡർ മാതാപിതാക്കളുടെ അഭ്യർത്ഥന അംഗീകരിച്ചുകൊണ്ടാണ് ഈ വിധി.

കോഴിക്കോട് സ്വദേശികളായ ഒരു ട്രാൻസ് ദമ്പതികൾ നൽകിയ ഹർജിയിലാണ് കോടതി ഈ നീക്കം എടുത്തത്. ജനന രേഖകളിൽ മാതാപിതാക്കൾ എന്ന പൊതുവായ പദം ഉപയോഗിക്കാമെന്ന് കോടതി വ്യക്തമാക്കി.

ഈ തീരുമാനത്തോടെ, ലിംഗ സമത്വത്തിന് അനുയോജ്യമായ രീതിയിൽ ഔദ്യോഗിക രേഖകൾ തയ്യാറാക്കാനുള്ള പുതിയ മാതൃക സൃഷ്ടിച്ചു.