കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടുത്തം. സംഭരണ കേന്ദ്രമായി ഉപയോഗിച്ചിരുന്ന ബേസ്മെന്റിലെ ഒരു മുറിയിലാണ് തീ പിടിത്തമുണ്ടായത്. തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി കുവൈറ്റ് ഫയർ ഫോഴ്‌സ് അറിയിച്ചു. കാര്യമായ പരിക്കുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. റിപ്പോർട്ട് ലഭിച്ചയുടനെ ഷുവൈഖ് ഇൻഡസ്ട്രിയൽ, ഷഹീദ്, അർദിയ, മിഷ്‌രിഫ്, ഷാദാദിയ, സപ്പോർട്ട് സെന്ററുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയതെന്ന് അധികൃതർ അറിയിച്ചു.






























