‘സൈലന്റ് വിസ്പേഴ്സ്’ പുസ്തകം പ്രകാശനം ചെയ്തു

0
138

കുവൈത്ത് സിറ്റി: യുവ എഴുത്തുകാരി നാജിയ നാസറിന്റെ കവിത സമാഹാരം ‘സൈലന്റ് വിസ്പേഴ്സ്’ പ്രകാശനം ചെയ്തു. ഫർവാനിയ ദജീജ് ഓഫീസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡന്റ് റഫീക് ബാബുവിന് കോപ്പി നൽകിക്കൊണ്ട് എഴുത്തുകാരി പ്രകാശനം ചെയ്തു. പ്രകാശനത്തിന് ശേഷം നാജിയ നാസർ കവിതാ സമാഹരത്തിനെകുറിച്ചുള്ള ചെറുവിവരണം സദസ്സിന് നൽകി. ബി.എസ്.സി. നഴ്സിംഗിൽ ബിരുദവും സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവുമുള്ള നാജിയ ഫർവാനിയ ഹോസ്പിറ്റലിൽ ഡെന്റൽ അസിസ്റ്റന്റായി ജോലി ചെയ്തുവരുന്നു. കോഴിക്കോട് കുറ്റ്യാടി സ്വദേശിനിയാണ് എഴുത്തുകാരി. അസ് ലം സീബ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ റസാക് കെ. സലാം സ്വാഗതവും നിസാർ മർജാൻ നന്ദിയും പറഞ്ഞു.