കുവൈറ്റ് സിറ്റി : മുൻ മുഖ്യമന്ത്രിയും കമ്മ്യുണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ അനിഷേധ്യ നേതാവുമായിരുന്ന സ: വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ കല (ആർട്ട്) കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി. പാവങ്ങളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും മുന്നണിപ്പോരാളിയായിരുന്നു ജീവിതം തന്നെ പോരാട്ടമാക്കിയ സഖാവ് വി എസ് എന്നും അദ്ധേഹത്തിന്റെ സംഭാവനകൾ കേരളജനത എക്കാലവും സ്മരിക്കപ്പെടുമെന്നും അനുശോചന സന്ദേശത്തിലൂടെ കല (ആർട്ട്) കുവൈറ്റ് എക്സിക്യൂട്ടീവ് കമ്മറ്റിക്കുവേണ്ടി പ്രസിഡന്റ് ശിവകുമാർ ജനറൽ സെക്രട്ടറി അനീഷ് വർഗീസ് എന്നിവർ പറഞ്ഞു.