ഇവിടം സേഫ് ആണ്, രാത്രി സഞ്ചാരത്തിന് ഏറ്റവും സുരക്ഷിതമായ രാജ്യമായി കുവൈറ്റ്‌

0
53

കുവൈറ്റ്: ലോകത്ത് രാത്രിയിൽ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോഴും ഉയർന്ന സുരക്ഷിതത്വം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തും. വാഷിംഗ്ടൺ ആസ്ഥാനമായുള്ള ഗാലപ്പ് കമ്പനിയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരമാണിത്. സിംഗപ്പൂർ ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ ജിസിസി രാജ്യങ്ങളായ ഒമാൻ നാലാം സ്ഥാനത്തും, സൗദി അറേബ്യ അഞ്ചാം സ്ഥാനത്തും, കുവൈത്ത് ഏഴാം സ്ഥാനത്തും, ബഹ്റൈൻ ഒൻപതാം സ്ഥാനത്തും, യുഎഇ പത്താം സ്ഥാനത്തും ഇടം നേടി. ഹോങ്കോംഗ് ആറാം സ്ഥാനത്തും നോർവേ എട്ടാം സ്ഥാനത്തുമാണ്.