സുരക്ഷാ ഭീഷണി: 11 തന്ത്രപ്രധാന കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കി കുവൈറ്റ്

കുവൈറ്റ്: രാജ്യത്തെ വിദേശ പൗരന്മാർക്ക് സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണി ഉയർന്ന സാഹചര്യത്തിൽ 11 തന്ത്രപ്രധാന കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കി കുവൈറ്റ്. അമേരിക്കൻ, ബ്രിട്ടീഷ് സൈനികത്താവളങ്ങള്‍, രണ്ട് രാജ്യങ്ങളിലെയും എംബസികൾ എന്നിവിടങ്ങളിലാണ് സുരക്ഷ ശക്തമാക്കിയത്.

ഇറാൻ-യുഎസ് സംഘർഷ സാഹചര്യത്തിൽ കുവൈറ്റിലുള്ള അമേരിക്കൻ സൈനികര്‍ക്കും കുടുംബങ്ങൾക്കും നേരെ സമൂഹമാധ്യമങ്ങൾ വഴി ഭീഷണി ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി.

സുരക്ഷ ശക്തമാക്കിയ സ്ഥലങ്ങളിൽ കർശന നിരീക്ഷണങ്ങൾക്ക് ശേഷം മാത്രമാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്. പതിവ് സുരക്ഷയ്ക്ക് പുറമെ അധിക നിരീക്ഷണങ്ങൾക്കായി പ്രത്യേക സംഘത്തെയും വിന്യസിച്ചിട്ടുണ്ട്.