പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാം; പ്രവാസി വെൽഫെയർ എസ്.ഐ.ആർ ഹെൽപ് ഡെസ്ക്കുകൾ സജീവം

0
62

കുവൈറ്റ്‌ സിറ്റി : എസ്.ഐ.ആർ കരടു വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ ഇതുവരെ വോട്ടർ പട്ടികയിൽ ഉൾപ്പെടാത്ത പ്രവാസികൾക്ക് പേരു ചേർക്കുന്നതിനായി പ്രവാസി വെൽഫെയർ കുവൈത്ത് ഹെൽപ് ഡെസ്ക്കുകൾ കുവൈത്തിന്റെ വിവിധ
മേഖലകളിൽ പ്രവർത്തനം സജീവമാക്കി. വോട്ടർ പട്ടികയിൽ പേരു ചേർക്കൽ , ലിസ്റ്റിൽ പ്രവാസികളുടെയും
കുടുംബാം​ഗങ്ങളുടെയും വിവരങ്ങൾ
പരിശോധിക്കൽ, എസ്.ഐ.ആർ വിഷയങ്ങളിൽ സംശയനിവാരണം തുടങ്ങിയ സേവനങ്ങൾ ഹെൽപ്പ് ഡെസ്ക്കുകളിൽ ലഭ്യമാണെന്ന് പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡന്റ് റഫീഖ് ബാബു പൊൻമുണ്ടം പറഞ്ഞു. ഹെൽപ് ഡെസ്ക്ക് സേവനം ആവശ്യമുള്ളവർക്ക് താഴെ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. അബ്ബാസിയ(55842330 50852442) ഫർവ്വാനിയ(65975390 97308010) ഖൈത്താൻ(60010194 41126578) സാൽമിയ(55238583 66643890) രി​ഗായ് (97601023 98920550)അബൂഹലീ (55652214) ഫഹാഹീൽ(65975080) കുവൈത്ത് സിറ്റി(66320515)

ആവശ്യമായ രേഖകൾ – പാസ്പോർട്ട് കോപ്പി , സിവിൽ ഐഡി കോപ്പി , ഫോട്ടോ, നിലവിൽ വോട്ടർ പട്ടികയിൽ പേരുള്ള ബന്ധുവിന്റെ വോട്ടർ ഐഡി കാർഡ് നമ്പർ . നേരത്തെ നവമ്പറിൽ ആരംഭിച്ച ഓൺലൈൻ ഹെൽപ്പ് ഡെസ്ക്ക് വഴി നിരവധി പ്രവാസികൾക്ക് എസ്.ഐ.ആർ എന്യൂമറേഷൻ ഫോം പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകിയിരുന്നു.