യൂത്ത് കോൺഫറൻസിയയ്‌ക്ക് പ്രൗഢോജ്വല തുടക്കം

കുവൈത്ത്സിറ്റി: പ്രവാസി മലയാളികൾക്കിടയിൽ സാമൂഹിക-സാംസ്കാരിക ധാർമ്മിക പ്രവർത്തന മേഖലയിൽ മുപ്പതാണ്ട് പിന്നിട്ട രിസാല സ്റ്റഡി സർക്കിൾ പതിനേഴ് രാജ്യങ്ങളിലെ ആയിരം യൂനിറ്റുകളിൽ സംഘടിപ്പിക്കുന്ന യൂത്ത് കോൺഫറൻസിയയുടെ കുവൈത്ത് നാഷനൽ തല ഉദ്ഘാടനം ഫഹാഹീൽ – മെഹബൂല സെക്ടറിലെ മറിയം മസ്ജിദ് യൂനിറ്റിൽ നടന്നു. ഇഖ്ബാൽ നൂറാനിയുടെ അദ്ധ്യക്ഷതയിൽ എസ് എസ് എഫ് കേരള പ്രസിഡന്റ് ഫിർദൗസ് സഖാഫി ഉദ്ഘാടനം ചെയ്തു. അബ്ദുല്ല വടകര മുഖ്യപ്രഭാഷണം നടത്തി. ബേബി ജോബി, നവാഫ് അഹമ്മദ്, ശംസുദ്ധീൻ സഖാഫി, ഹാരിസ് പുറത്തീൽ, റഷീദ് മടവൂർ, ഫൈസൽ വാരം തുടങ്ങിയവർ സംസാരിച്ചു

“വിഭവം കരുതണം, വിപ്ലവമാവണം” എന്ന ശീർഷകത്തിൽ മുപ്പതാം വാർഷിക ത്രൈവിംഗ് തേർട്ടിയുടെ ഭാഗമായി വിവിധ ഘടകങ്ങളിൽ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കും.