തൃശ്ശൂര്‍: തൃശ്ശൂരില്‍ 64ാമത് കേരള സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 250 ഇനങ്ങളിൽ പതിനയ്യായിരം കൗമാരപ്രതിഭകൾ 25 വേദികളിലായി അരങ്ങിലെത്തും. തേക്കിൻകാട് മൈതാനിയിലെ ‘സൂര്യകാന്തി’ എന്ന പ്രധാന വേദിയിലായിരുന്നു ഉദ്ഘാടനം. 25 വേദികളിലായാണ് മത്സരം. വിവിധ പൂക്കളുടെ പേരുകളാണ് വേദികള്‍ക്ക് നൽകിയിരിക്കുന്നത്. മനുഷ്യനെ തമ്മിലടിപ്പിക്കുന്ന എല്ലാ ഛിദ്ര ആശയങ്ങളെയും തള്ളിക്കളയാനും എല്ലാവരെയും ഒന്നിപ്പിക്കുന്ന കല ഉയർത്തിപ്പിടിക്കാനും സാധിക്കണമെന്നും കലാമേളകളിൽ പങ്കെടുക്കുക എന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി, മന്ത്രി കെ രാജൻ, മന്ത്രി ശിവൻകുട്ടി, സർവംമായ നായിക റിയ ഷിബു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.





























