കൊടകര കുഴൽപണ കേസ്; പണം കൊണ്ടുവന്നവര്‍ക്ക് റൂം ബുക്ക് ചെയ്ത് പണമടച്ചത് ബിജെപി ജില്ലാ ഓഫീസ്, തെളിവ് ലഭിച്ചു

തൃശ്ശൂർ : കൊടകര കുഴൽപ്പണക്കേസിലെ ബി.ജെ.പി  നേതൃത്വത്തിൻ്റെ പങ്ക് വെളിപ്പെടുത്തുന്ന കൂടുതൽ തെളിവുകൾ പുറത്ത്. കുഴൽപ്പണം കൊണ്ടുവന്നവർക്ക് ഹോട്ടൽ മുറി ബുക് ചെയ്തതും പണമടച്ചതും ബി.ജെ.പി തൃശ്ശൂർ ജില്ലാ ഓഫിസിൽ നിന്ന്. ഇതുസംബന്ധിച്ച് ഹോട്ടൽ ജീവനക്കാരൻറെ അന്വേഷണസംഘത്തിന് നിർണായക മൊഴി നൽകിയതായാണ് വിവരം.

തുടർന്ന് , ഹോട്ടൽ രേഖകളും സി.സി.ടിവി ദൃശ്യങ്ങളും അന്വേഷണ സംഘം കണ്ടെടുത്തു. കേസിൽ ബിജെപി യുവമോർച്ച നേതാക്കൾ ഉൾപ്പെട്ട സാഹചര്യത്തിൽ ജില്ലാ സംസ്ഥാന നേതാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു . എന്നാൽ പണം വന്നത് സംബന്ധിച്ചും അത് തട്ടിയെടുത്ത അതുമായി ബന്ധപ്പെട്ടും തങ്ങൾക്ക് യാതൊരുവിധ അറിവുമില്ല എന്നായിരുന്നു ഇവർ അന്വേഷണസംഘത്തിന് മുമ്പാകെ ആവർത്തിച്ചത്. എന്നാൽ ഈ വാദങ്ങൾ തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന തെളിവുകൾ.