കൊല്ലം സ്വദേശിനി കുവൈത്തിൽ നിര്യാതയായി

0
11

കുവൈത്ത് സിറ്റി: കൊല്ലം സ്വദേശിനി കുവൈത്തിൽ നിര്യാതയായി. കൊല്ലം ചിന്നക്കട സ്വദേശിനി മറിയം ത്രേസ്യ (69) ആണ് കുവൈത്തിൽ നിര്യാതയായത്. കല കുവൈത്ത് അംഗമായിരുന്ന ആന്റണി അലക്സിന്റെ മാതാവാണ്. ഇന്ന് (ബുധനാഴ്ച്ച) ഉച്ചക്ക് 1:30 ന് സബ്ഹ മോർച്ചറിയിൽ പൊതു ദർശനം നടക്കും, വൈകിട്ട് 06:55 നു കുവൈത്ത് എയർവേസ് വിമാനത്തിൽ മൃതദേഹം തിരുവനന്തപുരം എയർപോർട്ടിലേക്കും അവിടെ നിന്നും നോർക്ക ആംബുലൻസ് സർവീസ് മുഖാന്തിരം വീട്ടിലേക്കും കൊണ്ടുപോകും. മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള നടപടി ക്രമങ്ങൾ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ കല കുവൈത്തിന്റെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്.