കുവൈത്ത് സിറ്റി: കെ ഇ എ ഖൈത്താൻ ഏരിയ ഇഫ്തർ സംഗമം തക്കാരാ റസ്സ്റ്റോറൻ്റിൽ ഏരിയ പ്രസിഡൻ്റ് ഹമീദ് എസ് എമ്മിന്റെ അധ്യക്ഷതയിൽ കെ ഇ എ പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി സി.എച്ച് ഉദ്ഘാടനം ചെയ്തു . ചിഫ് പട്രേൺ മെഹ്മൂദ് അപ്സര, ഇബ്രാഹിം കുന്നിൽ, കെ ഇ എ ജന. സെക്രട്ടറി അസീസ് തളങ്കര,രാമകൃഷ്ണൻ കള്ളാർ, എന്നിവർ സംസാരിച്ചു. ഏരിയ ഭാരവാഹികളായ കബീർ മഞ്ഞംപാറ, കുമാർ പുല്ലൂർ , ഖാലിദ് പള്ളിക്കര, കുതുബുദ്ധിൻ ,മുനിർ ബെലക്കാട്, അനൂപ്, മമ്മു എസ് എം, നിസാം മൗക്കോട് നാരായണൻ, നൗഷാദ് തീടിൽ, നിസാർ മയ്യള, കാദർ കടവത്ത്, ഡോ: സിറാജ്, ഷാഫി ബാവ, സക്കീർ പയോട്ട, നിതിൻ എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി. അഡ്വൈസറി അംഗങ്ങൾ, കേന്ദ്ര നേതാക്കൾ, സെട്രൽ എക്സികുട്ടീവ്, വിവിധ ഏരിയ നേതാക്കൾ, മെമ്പർമാർ, കുടുംബാഗങ്ങൾ ഉൾപ്പെടെ നൂറിലധികം പേർ സംഗമത്തിൽ പങ്കെടുത്തു. ഏരിയ സെക്രട്ടറി രാജേഷ് പരപ്പ സ്വാഗതവും ഓർഗനൈസ് സെക്രട്ടറി അഷറഫ് കോളിയടുക്കം നന്ദിയും പറഞ്ഞു.

































