ഈദുൽ ഫിത്തർ അവധിക്കാലത്ത് കുവൈറ്റിൽ ,സ്റ്റേജ് ഷോകൾ,വിവാഹങ്ങൾ പാർട്ടികൾ എന്നിവ നിരോധിച്ചു

0
15

കുവൈറ്റ് സിറ്റി : ഈദുൽ ഫിത്തർ അവധി ദിവസങ്ങളിൽ കുവൈറ്റിൽ സ്റ്റേജ് ഷോകൾ (കലാപരിപാടികൾ), പാർട്ടികൾ, വിവാഹങ്ങൾ എന്നിവ നടത്തുന്നതിന് നിരോധനം ഏർപ്പെടുത്തി. ഈ നിയന്ത്രണം അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുമെന്നും നിലവിലെ സാഹചര്യത്തിൽ സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിനും വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കുന്നതിനുമുള്ള മുൻകരുതൽ നടപടി കൂടിയാണിതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.