മിഡിൽ ഈസ്റ്റിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കി

0
17

കുവൈറ്റ്‌ സിറ്റി : ബഹ്‌റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ റദ്ദാക്കിയതായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) അറിയിച്ചു. യുദ്ധ ബാധിത പ്രദേശങ്ങളിലെ സ്‌കൂളുകളിൽ നിന്നും അധികാരികളിൽ നിന്നുമുള്ള നിർദ്ദേശങ്ങൾ കണക്കിലെടുത്ത്, ഈ രാജ്യങ്ങളിൽ പരീക്ഷകൾ നടത്തുന്നതിന്റെ സാധ്യതകൾ അവലോകനം ചെയ്തതിനെ തുടർന്നാണ് തീരുമാനം. നേരത്തെ മാറ്റിവച്ച പരീക്ഷകൾ ഉൾപ്പെടെ 2026 മാർച്ച് 16 മുതൽ ഏപ്രിൽ 10 വരെ നടക്കാനിരിക്കുന്ന എല്ലാ പരീക്ഷകളും റദ്ദാക്കിയിരിക്കുന്നുവെന്നാണ് സിബിഎസ്ഇ അറിയിക്കുന്നത്.