മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദിന് ബിസിനസ് ഭൂഷൺ അവാർഡ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പുരസ്കാരം സമ്മാനിച്ചു. 2026-ലെ ലോക്മത് മഹാരാഷ്ട്രിയൻ ഓഫ് ദി ഇയർ പുരസ്കാര ചടങ്ങിൽ വെച്ചാണ് ഈ ബഹുമതി നൽകിയത്. ആഗോള റീറ്റെയ്ൽ ജല്ലറി മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നതിനും സമൂഹത്തിന്റെ ഉന്നമനത്തിനായി എം പി അഹമ്മദ് നൽകുന്ന സമാനതകളില്ലാത്ത സംഭാവനകൾക്കുമുള്ള അംഗീകാരമാണിത്.
മുംബൈയിലെ പ്രശസ്തമായ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ വെച്ച് നടന്ന പുരസ്കാര ചടങ്ങിൽ പ്രമുഖ രാഷ്ട്രീയ നേതാക്കളും, വ്യവസായ പ്രമുഖരും, ബിസിനസ്-കലാ-സാംസ്കാരിക രംഗങ്ങളിലെ പ്രശസ്ത വ്യക്തികളും പങ്കെടുത്തു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി. വിവിധ വകുപ്പ് മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, സാമൂഹിക-സാംസ്‌കാരിക-വ്യവസായ മേഖലകളിലെ പ്രമുഖ വ്യക്തികൾ എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
വ്യവസായ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരികയും സമൂഹത്തിന് മികച്ച സംഭാവനകൾ നൽകുകയും ചെയ്യുന്ന വ്യക്തികളെയാണ് ഈ പുരസ്കാരത്തിനായി തിരഞ്ഞെടുക്കുന്നത്. എം പി അഹമ്മദിന്റെ വ്യവസായ യാത്രയേയും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിനെ ലോകത്തിലെ അഞ്ചാമത്തെ വലിയ ജ്വല്ലറി റീട്ടെയിലറായും, ഇന്ത്യയിൽ നിന്നുള്ള നമ്പർ വൺ ജ്വല്ലറി റീടൈലറായും വളർത്തിയെടുക്കാൻ അദ്ദേഹം വഹിച്ച പങ്കിനുമുള്ള പുരസ്കാരമാണിത്.
Malabar Group Chairman M.P. Ahammed has been honored with the Business Bhushan Award. The award was presented by Maharashtra Chief Minister Devendra Fadnavis. The honor was conferred during the Lokmat Maharashtrian of the Year Awards 2026 ceremony. The award recognizes M.P. Ahammed’s revolutionary contributions to the global retail jewellery sector and his unparalleled efforts for the upliftment of society.
The award ceremony was held at the iconic Gateway of India in Mumbai, attended by prominent political leaders, industrialists, and well-known personalities from the business, art, and cultural fields. Maharashtra Chief Minister Devendra Fadnavis and Deputy Chief Minister Eknath Shinde were the chief guests at the event. Ministers from various departments, senior officials, and distinguished personalities from social, cultural, and industrial sectors were also present.
This award is presented to individuals who bring revolutionary changes in the business sector and make outstanding contributions to society. The award recognizes M.P. Ahammed’s entrepreneurial journey and his role in building Malabar Gold & Diamonds into the world’s fifth-largest jewellery retailer and the number one jewellery retailer from India.
































