കുവൈറ്റ് സിറ്റി : പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷ സാഹചര്യങ്ങൾ പരിഗണിച്ച് ഗൾഫ് രാജ്യങ്ങളിലെ സി.ബി.എസ്.ഇ പത്താം ക്ലാസിൽ പ്രത്യേക മൂല്യനിർണയം നടപ്പാക്കും. ഇതു സംബന്ധിച്ച അറിയിപ്പ് സി.ബി.എസ്.ഇ ബോർഡ് പുറപ്പെടുവിച്ചു. നേരത്തെ പരീക്ഷകൾ റദ്ദാക്കിയ യു.എ.ഇ, ഒമാൻ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലെ വിദ്യർഥികൾക്കായാണ് പ്രത്യേക മൂല്യനിർണ പദ്ധതി നടപ്പാക്കുന്നത്.
ഫെബ്രുവരി 17 മുതൽ 28 വരെയുള്ള പരീക്ഷകൾ വിജയകരമായി പൂർത്തിയായിരുന്നതായി സി.ബി.എസ്.ഇ അറിയിച്ചു. ഈ കാലയളവിൽ മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, സയൻസ് തുടങ്ങി ആറ് പ്രധാന അക്കാദമിക് സബ്ജക്‌ടുകളടക്കം 44 പേപ്പറുകൾ വിദ്യാർഥികൾ അറ്റൻഡ് ചെയ്‌തിരുന്നു. ഇതിൽ 16 ലാംഗ്വേജ് പേപ്പറുകളും സ്‌കിൽ അടിസ്ഥാനത്തിലുള്ള 22 സബ്ജക്ടുകളും ഉൾപ്പെടും. ഓരോ വിദ്യാർഥിയും പൂർത്തിയാക്കിയ പരീക്ഷകളുടെ എണ്ണം കൂടി പരിഗണിച്ച് കാറ്റഗറി അടിസ്ഥാനത്തിലുള്ള വിലയിരുത്തലാണ് നടത്തുക. എല്ലാ പരീക്ഷയും എഴുതിയ കുട്ടികൾക്ക് അവരുടെ യഥാർഥ പ്രകടനം വിലയിരുത്തി മാർക്ക് നൽകും. അതേസമയം, നാല് പരീക്ഷ എഴുതിയ കുട്ടികൾക്ക് അവർ മികച്ച പ്രകടനം നടത്തിയ മൂന്നു വിഷയങ്ങളിലെ ശരാശരി മാർക്ക് കണക്കാക്കി ബാക്കിയുള്ള വിഷയങ്ങൾക്ക് മാർക്ക് നൽകും.
In view of the prevailing conflict situation in West Asia, CBSE will conduct a special assessment in Class X in the Gulf countries. CBSE has also released an official notice regarding the same. The special assessment scheme is being implemented for the students of UAE, Oman, Saudi Arabia, Qatar, Kuwait and Bahrain who have cancelled their exams earlier.
The CBSE had successfully conducted the exams from February 17 to 28. During this period, students had attended 44 papers, including six major academic subjects such as Mathematics, English and Science. It will consist of 16 language papers and 22 skill-based subjects. Each student will be assessed on the basis of the number of tests completed. All students will be assessed on their performance in the exam. At the same time, the students who have appeared in four exams will be awarded marks for the remaining subjects after calculating the average marks in the three subjects in which they have performed well.































