കുവൈറ്റ് സിറ്റി : അബ്ബാസിയയിൽ മലയാളി വിദ്യാർഥിനിയെ താമസിക്കുന്ന കെട്ടിടത്തിനു മുകളിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പെരുമ്പാവൂർ സ്വദേശി ചിറക്കര മുറ്റത്ത് ബിജു സി മാണി, ലിബി ബിജു ദമ്പത്തികളുടെ മകൾ ഫെബ ബിജു മാണി (14) ആണ് മരണമടഞ്ഞത്. അബ്ബാസിയ ഹൈവേ മാർക്കറ്റിനു സമീപത്ത് വെച്ച് ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ 9-ാം ക്ലാസ്സിലെ വിദ്യാർത്ഥിനിയാണ് ഫെബ. മൃതദേഹം നിലവിൽ ഫർവാനിയ ആശുപത്രിയിൽ തുടർ നടപടികൾക്കായി സൂക്ഷിച്ചിരിക്കുകയാണ്.
Home Middle East Kuwait അബ്ബാസിയയിൽ മലയാളി വിദ്യാർത്ഥിനിയെ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി
































