‘സഹൽ’ ആപ്പിലൂടെ പുതിയ സിവിൽ ഐഡി ഇന്റഗ്രേഷൻ സേവനം ആരംഭിച്ച് PACI

0
7

കുവൈത്ത് സിറ്റി: സിവിൽ ഐഡി വിവരങ്ങൾ ഡിജിറ്റലായി ബന്ധിപ്പിക്കുന്ന പുതിയ ഇലക്ട്രോണിക് സേവനം ‘സഹൽ’ ആപ്പിലൂടെ ആരംഭിച്ചതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) അറിയിച്ചു.

പുതിയ സേവനത്തിലൂടെ സ്പോൺസർഷിപ്പിന് കീഴിലുള്ള ആശ്രിതരുടെ ഒന്നിലധികം സിവിൽ ഐഡികൾ PACI സർവീസ് സെന്ററുകൾ സന്ദർശിക്കാതെ തന്നെ ഓൺലൈനായി ബന്ധിപ്പിക്കാനാകും. ഇതിലൂടെ പൗരന്മാർക്കും പ്രവാസികൾക്കും സേവനങ്ങൾ കൂടുതൽ എളുപ്പവും വേഗതയേറിയതുമാകുമെന്ന് അധികൃതർ വ്യക്തമാക്കി. ‘X’ പ്ലാറ്റ്ഫോമിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ, ഇലക്ട്രോണിക് സേവനങ്ങൾ മെച്ചപ്പെടുത്തുകയും നടപടിക്രമങ്ങൾ ലളിതമാക്കുകയും ഉപയോക്തൃ അനുഭവം ഉയർത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ സൗകര്യമെന്ന് PACI അറിയിച്ചു.

ഡിജിറ്റൽ ഇടപാടുകൾ വേഗത്തിലാക്കുകയും സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും അധികൃതർ കൂട്ടിച്ചേർത്തു.