വേനൽക്കാലത്ത് സർക്കാർ ഓഫീസുകളിൽ 6 മണിക്കൂർ ജോലി സമയം പരിഗണിച്ച് സി‌എസ്‌സി

0
7

കുവൈത്ത് സിറ്റി: വേനൽക്കാലത്ത് സർക്കാർ സ്ഥാപനങ്ങളിലെ ജോലി സമയം ഏഴ് മണിക്കൂറിൽ നിന്ന് ആറു മണിക്കൂറായി കുറയ്ക്കാനുള്ള നിർദേശം സിവിൽ സർവീസ് കൗൺസിൽ അംഗീകരിച്ചു. വൈദ്യുതി ഉപയോഗം നിയന്ത്രിക്കാനും ദേശീയ വൈദ്യുതി ഗ്രിഡിന്റെ സ്ഥിരത ഉറപ്പാക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് തീരുമാനം.

രാവിലെ 11 മുതൽ വൈകുന്നേരം 5 വരെ ഉയരുന്ന വൈദ്യുതി ആവശ്യകത കുറയ്ക്കുന്നതിനുള്ള സർക്കാരിന്റെ സമഗ്ര പദ്ധതിയിലാണിത് ഉൾപ്പെടുന്നത്. ഇതോടനുബന്ധിച്ച് ചില ഫാക്ടറികളിലും ഉൽപാദനം കുറച്ച് വൈദ്യുതി ഉപയോഗം നിയന്ത്രിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
രാവിലെ ഹാജർ സമയം രാവിലെ 7 മുതൽ 8 വരെ ഒരു മണിക്കൂറായി പരിമിതപ്പെടുത്തും. വൈകുന്നേര ഷിഫ്റ്റുകൾ വൈകിട്ട് 5 മണിക്ക് ആരംഭിക്കും.

അമിത ചൂടും വർധിച്ച വൈദ്യുതി ആവശ്യകതയും നേരിടുന്നതിനായി വൈദ്യുതി, ജല, നവീകരണ ഊർജ മന്ത്രാലയം വൈദ്യുതി-ജല ഉപയോഗ നിയന്ത്രണ നടപടികളും തുടരുന്നുണ്ട്. ഊർജ സംരക്ഷണത്തിനായി ഉത്തരവാദിത്വപരമായ ഉപഭോഗ ശീലം പിന്തുടരണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.