വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റതും യു.ഡി.എഫ് വിജയവും ആഘോഷമാക്കി പ്രവാസി സംഘടനകൾ

0
11

ദുബായ്: കേരളത്തിൽ വി.ഡി സതീശൻ സർക്കാർ അധികാരമേറ്റതും യു.ഡി.എഫ് വിജയവും ആഘോഷമാക്കി യു.ഡി.എഫ് പ്രവാസി സംഘടനകൾ. കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തുമായിരുന്നു ഗൾഫിലെ ആഘോഷം. ടീം യു.ഡി.എഫ് എന്ന പേരിലായിരുന്നു പലയിടത്തെയും ആഘോഷം. ടീം യു.ഡി.എഫ് ദുബായ് കൊടുങ്ങല്ലൂർ മണ്ഡലം ആഘോഷം യുവജന ക്ഷേമകാര്യ മന്ത്രി ഒ.ജെ ജനീഷിന്റെ മന്ത്രിസ്ഥാനത്തിലും യു.ഡി.എഫിന്റെ 102 സീറ്റ് വിജയത്തിലും ആഹ്ലാദം പ്രകടിപ്പിച്ചായിരുന്നു. ഷാർജയിലും ആഘോഷം നടന്നു. ഇൻക്കാസ് ഷാർജ കേക്ക് മുറിച്ചാണ് സന്തോഷം പങ്കുവെച്ചത്. ഷാർജ അസോസിയേഷൻ മുൻ പ്രസിഡന്റും ഇൻക്കാസ് നേതാവുമായ കെ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇൻകാസ് പാലക്കാട്‌ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലും ആഘോഷം നടന്നു. ദുബായ് അബു – ഹൈലിൽ പാട്ടുപാടിയും നൃത്തം വെച്ചും പായസം വിതരണം നടത്തിയുമായിരുന്നു ആഘോഷം. ശിങ്കാരിമേളവും പ്രവർത്തകർ അവതരിപ്പിച്ച കലാപരിപാടികളും ആഘോഷം കളറാക്കി.