കല കുവൈറ്റ് മെഗാ സാംസ്‌കാരിക മേള – അർഫജ് 2026, സംഘാടക സമിതി രൂപീകരിച്ചു

0
14

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്‌ മെഗാ സാംസ്‌കാരിക മേളയുടെ വിവിധ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം കൊടുക്കുന്നതിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. “അർഫജ് 2026” എന്ന പേരിൽ 2026 നവംബർ 06 ന് അബ്ബാസിയ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കല കുവൈറ്റ് പ്രസിഡന്റ്‌ അൻസാരി കടയ്ക്കലിന്റെ അധ്യക്ഷതയിൽ ഇന്ത്യൻ സെൻട്രൽ സ്കൂൾ അബ്ബാസിയയിൽ വച്ച് നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് മെഗാ സാംസ്‌കാരിക മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിശദീകരണം നൽകി. ജനറൽ കൺവീനറായി സി.കെ നൗഷാദിനെയും, റിച്ചി കെ ജോർജ്ജ്, ജിൻസ് എന്നിവരെ കൺവീനർമാരായും തെരഞ്ഞെടുത്തു. സബ് കമ്മിറ്റി ചുമതലക്കാരായി അനൂപ്‌ മങ്ങാട്ട് – ഫിനാൻസ്, സുവനീർ – രാജലക്ഷ്മി ഷൈമേഷ്‌, സ്റ്റേജ്, ലൈറ്റ് & സൗണ്ട്സ്‌ – നിഷാന്ത്‌ ജോർജ്ജ്‌, പബ്ലിസിറ്റി – തസ്നീം മന്നിയിൽ, റിസപ്ഷൻ – കവിത അനൂപ്, പ്രോഗ്രാം – പ്രസീത്‌ കരുണാകരൻ, റാഫിൾ – പി.ബി സുരേഷ്‌, വൊളണ്ടിയർ – സണ്ണി ശൈജേഷ്‌, ഫുഡ്‌ – സൂരജ് എന്നിവരെയും ചുമതലപ്പെടുത്തി. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേർ യോഗത്തിൽ പങ്കെടുത്തു.

ഈ വർഷത്തെ മെഗാ സാംസ്കാരിക മേളയുടെ ഭാഗമായി പുറത്തിറക്കുന്ന റാഫിളിന്റെ പ്രകാശനം കല കുവൈറ്റിന്റെ മുൻ ഭാരവാഹിയും ലോക കേരളസഭ അംഗവുമായ ജെ. സജി നിർവഹിച്ചു. ജോയിന്റ് സെക്രട്ടറി ‌ പ്രവീൺ പി വി സ്വാഗതം ആശംസിച്ച ചടങ്ങിന് സംഘാടക സമിതി ജനറൽ കൺവീനർ നൗഷാദ് സി.കെ നന്ദി രേഖപ്പെടുത്തി. വൈസ് പ്രസിഡന്റ് സുമിത വിശ്വനാഥ്, ട്രഷറർ പി.ബി സുരേഷ്, അബ്ബാസിയ മേഖല സെക്രട്ടറി കൃഷ്ണൻ മേലേത്ത് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.