Home Kuwait Associations കല കുവൈറ്റ് ഫഹാഹീൽ മേഖല മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കല കുവൈറ്റ് ഫഹാഹീൽ മേഖല മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
67

കുവൈത്ത് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈറ്റ് ഫഹാഹീൽ മേഖല കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ മെട്രോ മെഡിക്കൽ കെയറുമായി സഹകരിച്ചുകൊണ്ട് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 2026 ജൂലൈ 3ന് ഫഹാഹീൽ മെട്രോ മെഡിക്കൽ കെയറിൽ സംഘടിപ്പിച്ച ക്യാമ്പ് കല കുവൈറ്റ് പ്രസിഡന്റ് അൻസാരി കടയ്ക്കൽ ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് ഫഹാഹീൽ മേഖല പ്രസിഡന്റ് വിജയകുമാർ അധ്യക്ഷനായിരുന്നു.

മെട്രോ മെഡിക്കൽ ഗ്രുപ്പ് ചെയർമാൻ മുസ്തഫ ഹംസ പയ്യന്നൂർ, മാർക്കറ്റിങ്ങ് മാനേജർ ബഷീർ ബാത്ത, കല കുവൈറ്റ് സാമൂഹിക വിഭാഗം സെക്രട്ടറി ദേവദാസ് സെൽവരാജ്, വൈസ് പ്രസിഡന്റ് സുമിത വിശ്വനാഥ് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. കലയുടെ ഉപഹാരം ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് മെട്രോ മെഡിക്കൽ കെയർ മാനേജ്മെന്റിന് നൽകി. മേഖല സെക്രട്ടറി ബിജോയ് സ്വാഗതം പറഞ്ഞ ചടങ്ങിന് മേഖല സാമൂഹിക എക്സിക്യൂട്ടീവ് അംഗം ഡിപിൻ സ്കറിയ നന്ദി പറഞ്ഞു. മേഖലയിൽ നിന്നും മുന്നൂറിലധികം ആളുകൾ മെഡിക്കൽ ക്യാമ്പ് പ്രയോജനപ്പെടുത്തി.