സൂര്യ കൃഷ്ണാമൂർത്തി അനുസ്മരണം നടത്തി

0
18

കുവൈത്ത് സിറ്റി : ഭാരതീയ നാടക, കലാ-സാംസ്കാരിക രംഗത്തെ ഇതിഹാസ കലാകാരനും, സമ്പന്നമായ ഇന്ത്യൻ കലാ-സംസ്കാരത്തെ ‘സൂര്യ’ ചാപ്റ്ററിലൂടെ ലോകമെമ്പാടും പരിചയപ്പെടുത്തിയ അതുല്യ പ്രതിഭയുമായിരുന്നു സൂര്യ കൃഷ്ണാമൂർത്തിയെന്ന് ബി. എസ്. പിള്ള അനുസ്മരിച്ചു. ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്ന സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയുടെ സ്ഥാപകനായ സൂര്യ കൃഷ്ണാമൂർത്തിയുടെ വിയോഗം കലാ-സാംസ്കാരിക ലോകത്തിന് തീരാനഷ്ടമാണെന്നും അനുസ്മരണ യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

2024 മെയ് 3-ന് കായംകുളം NRI-യുടെ ഇരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി, സൂര്യ കുവൈത്ത് ചാപ്റ്ററുമായി സഹകരിച്ച് ‘അഗ്നി 3’ എന്ന മെഗാ സ്റ്റേജ് ഷോ അബ്ബാസിയ അസ്പയർ സ്കൂളിൽ സംഘടിപ്പിച്ചിരുന്നു. പരിപാടിയിൽ സൂര്യ കൃഷ്ണാമൂർത്തി മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. അദ്ദേഹവുമായുള്ള ആ ഓർമ്മകൾ പങ്കുവെച്ചുകൊണ്ടായിരുന്നു അനുസ്മരണ പരിപാടി.

റിഗ്ഗായിൽ നടന്ന അനുസ്മരണ പരിപാടിയിൽ ശ്രീകുമാർ, അബ്ദുൽ വഹാബ്, ഖലീൽ, ഗോപാലകൃഷ്ണൻ, രഞ്ജിത്ത്, ഹരിസോമൻ, അൽ ആമീൻ, മധുക്കുട്ടൻ, ബിജു ഖാദർ, അനീഷ്, അരുൺ സോമൻ എന്നിവർ സംസാരിച്ചു. സൂര്യ കൃഷ്ണാമൂർത്തിയുടെ കലാ-സാംസ്കാരിക സംഭാവനകളും അദ്ദേഹത്തോടൊപ്പമുള്ള ഓർമ്മകളും ചടങ്ങിൽ പങ്കുവെച്ചു.