ജനാധിപത്യ കശാപ്പിനെതിരെ ഇൻകാസ് കുവൈത്തിന്റെ ശക്തമായ പ്രതിഷേധം

0
16

കുവൈത്ത് സിറ്റി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രതിപക്ഷ എംപിമാരെയും ഡൽഹിയിൽ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇൻകാസ് കുവൈത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത തകർക്കപ്പെടുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

ജനാധിപത്യ ധ്വംസനത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി നേതാക്കൾ കറുത്ത തുണികൊണ്ട് വായ മൂടിക്കെട്ടിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. അഭിപ്രായ സ്വാതന്ത്ര്യവും ഭരണഘടനാപരമായ പ്രതിഷേധിക്കാനുള്ള അവകാശവും സംരക്ഷിക്കണമെന്ന് ഇൻകാസ് കുവൈത്ത് ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ സംഘടന, ജനാധിപത്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിൽ രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾക്കും എംപിമാർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ചെയർമാൻ രാജീവ് നടുവിലേമുറി, ജനറൽ സെക്രട്ടറി അനൂപ് സോമൻ, വൈസ് ചെയർമാൻ തോമസ് പള്ളിക്കൽ, കുര്യൻ തോമസ് പൈനുംമൂട്ടിൽ, ജെയിംസ് വി. കൊട്ടാരം, ഷിജു ഓതറ, തമ്പി ലൂക്കോസ്, ബിജു അലക്സാണ്ടർ, അലക്സ് മാനന്തവാടി, ബിജി പള്ളിക്കൽ, സുനിൽജിത്ത് മണ്ണാർകാട്, ഷിബു തയ്യിൽ കുമരകം തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.