കുവൈത്ത് സിറ്റി : ഇൻകാസ് കുവൈത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഓണപ്പെരുമ 2026’ ഓണാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി കുവൈത്തിൽ എത്തിച്ചേർന്ന കുന്നത്തൂർ എം.എൽ.എ ഉല്ലാസ് കോവൂരിന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മളവും പ്രൗഢഗംഭീരവുമായ സ്വീകരണം നൽകി. നാളെ നടക്കുന്ന വിപുലമായ ഓണാഘോഷ പരിപാടിയിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
എയർപോർട്ടിൽ എത്തിയ എം.എൽ.എയെ ഇൻകാസ് കുവൈത്ത് ചെയർമാൻ രാജീവ് നടുവിലമുറി ഹാരമണിയിച്ച് സ്വീകരിച്ചു. തോമസ് പള്ളിക്കൽ, അലക്സ് മാത്യു പുത്തൂർ, ജെയിംസ് വി കൊട്ടാരം, ബാബു പനമ്പള്ളി, മാത്യു ചെന്നിത്തല, കുര്യൻ തോമസ് പൈനും മൂട്ടിൽ, മധു മാഹി, ഷിജു ഓതറ, അലക്സ് മാനന്തവാടി, ഒസാമ വാഹിദ്, ബിജു അലക്സാണ്ടർ, ബിജു തയ്യിൽ കുമരകം, സുനിൽജിത് മണ്ണാർകാട്, സുമിത് സൈമൺ , രഞ്ചു ഗീവർഗ്ഗീസ്, ഗോവിന്ദ് സതിപാൽ, അവിനാഷ് മുരളി എന്നിവരുൾപ്പെടെയുള്ള പ്രമുഖ നേതാക്കളും നിരവധി പ്രവർത്തകരും ചേർന്ന് അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.
































