പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസ്; മുൻ ഉദ്യോഗസ്ഥൻ പി. സതീഷ് കോഴിക്കോട് അറസ്റ്റിൽ

0
42

തിരുവനന്തപുരം: സംസ്ഥാനത്തെ പിഎസ്‍സി പരീക്ഷ തട്ടിപ്പ് കേസിൽ മുൻ ഉദ്യോഗസ്ഥൻ പി സതീഷ് അറസ്‌റ്റിൽ. ‌ആസൂത്രണ ബോർഡ് നിയമന തട്ടിപ്പിലാണ് അറസ്റ്റ്. കോഴിക്കോട് നിന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്തത്. പരീക്ഷ വിഭാഗത്തിൻ്റെ ചുമതലയുണ്ടായിരുന്ന ഇയാളെ കഴിഞ്ഞ ദിവസമാണ് കേസിൽ പ്രതി ചേർത്തത്. വിവാദ പരീക്ഷയുടെ മൂല്യ നിർണ്ണയ ചുമതല സതീഷിനായിരുന്നു. സതീഷ് കഴിഞ്ഞ വർഷം വിരമിക്കുകയും ചെയ്തിരുന്നു.