ആഗോള രുചികളുടെ വിരുന്നൊരുക്കി ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവൽ; ഉദ്ഘാടനം ചെയ്ത് നടി നിഖില വിമൽ

0
44

കുവൈത്ത് സിറ്റി: വിവിധ രാജ്യങ്ങളിലെ ഭക്ഷണവിഭവങ്ങളും ആകർഷകമായ ഷോപ്പിങ് ഓഫറുകളുമായി ലുലു ഹൈപ്പർമാർക്കറ്റിന്റെ വേൾഡ് ഫുഡ് ഫെസ്റ്റിവലിന് കുവൈത്തിൽ തുടക്കമായി. ഒക്ടോബർ 28 മുതൽ ആരംഭിച്ച ഫെസ്റ്റിവൽ ഏഴ് ദിവസം നീണ്ടുനിൽക്കും. ഒക്ടോബർ 29ന് അൽ റായ് ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ദക്ഷിണേന്ത്യൻ ചലച്ചിത്ര താരം നിഖില വിമൽ ഉദ്ഘാടനം നിർവഹിച്ചു.

പലചരക്ക് സാധനങ്ങൾ, പഴം-പച്ചക്കറികൾ, മാംസം, മത്സ്യം, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ് തുടങ്ങി വിവിധ വിഭാഗങ്ങളിൽ പ്രത്യേക വിലക്കിഴിവുകളും ഓഫറുകളും ഒരുക്കിയിട്ടുണ്ട്. വസ്ത്രങ്ങൾക്ക് 10 ദിനാർ വാങ്ങുമ്പോൾ 10 ദിനാർ ആനുകൂല്യം, ടോയ് ഫെസ്റ്റ്, പാദരക്ഷകൾക്ക് പ്രത്യേക ഓഫറുകൾ എന്നിവയും ഫെസ്റ്റിവലിന്റെ ഭാഗമാണ്. ‘ടേസ്റ്റ് ആൻഡ് വിൻ’, ‘മാസ്റ്റർ ജൂനിയർ ഷെഫ്’, ‘പിസ്സ ഡെക്കറേഷൻ’ തുടങ്ങിയ പാചകമത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും. പങ്കെടുക്കുന്ന കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകും.

ഇന്ത്യൻ, അറബിക്, കൊറിയൻ, മെക്സിക്കൻ, ഇറ്റാലിയൻ, സ്പാനിഷ് തുടങ്ങി വിവിധ രാജ്യങ്ങളിലെ ഭക്ഷണവിഭവങ്ങൾ പരിചയപ്പെടുത്തുന്ന പ്രത്യേക ഫുഡ് കൗണ്ടറുകളും എല്ലാ ലുലു ഔട്ട്‌ലെറ്റുകളിലും ഒരുക്കും. ബിരിയാണി, ഇന്ത്യൻ തെരുവുഭക്ഷണം, ബേക്കറി വിഭവങ്ങൾ, മധുരപലഹാരങ്ങൾ എന്നിവയ്ക്കായി പ്രത്യേക വിഭാഗങ്ങളുമുണ്ട്. കുവൈത്തിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റ് ഔട്ട്‌ലെറ്റുകളിലും നടക്കുന്ന ഫെസ്റ്റിവലിൽ കുടുംബങ്ങൾക്കും ഭക്ഷണപ്രേമികൾക്കും ആഗോള രുചികൾ ആസ്വദിക്കാനും പ്രത്യേക ഷോപ്പിങ് ഓഫറുകൾ പ്രയോജനപ്പെടുത്താനും അവസരമുണ്ട്.