Home Kuwait Associations കുവൈത്തിലെ കേരളപ്പിറവി ആഘോഷത്തിൽ കുമ്മാട്ടിക്കളിയുമായി PALPAK; പാലക്കാടിന്റെ തനത് കലാരൂപത്തിന് നിറഞ്ഞ കൈയടി

കുവൈത്തിലെ കേരളപ്പിറവി ആഘോഷത്തിൽ കുമ്മാട്ടിക്കളിയുമായി PALPAK; പാലക്കാടിന്റെ തനത് കലാരൂപത്തിന് നിറഞ്ഞ കൈയടി

0
7

കുവൈത്ത് സിറ്റി: കേരള യുണൈറ്റഡ് ഡിസ്ട്രിക്ട് അസോസിയേഷൻ (KUDA) സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷത്തിൽ പാലക്കാടിന്റെ തനത് പാരമ്പര്യ കലാരൂപമായ കുമ്മാട്ടിക്കളി അവതരിപ്പിച്ച് പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് (PALPAK) ശ്രദ്ധേയമായി.

നവംബർ 13-ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് കുവൈത്തിലെ ഇന്ത്യൻ എംബസി ഹാളിൽ നടന്ന ‘എ ട്രാവൽ ത്രൂ ദി ആർട്സ്, കൾച്ചർ ആൻഡ് ട്രഡീഷൻസ് ഓഫ് കേരള’ എന്ന സാംസ്കാരിക സംഗമത്തിലാണ് PALPAK-ന്റെ കലാകാരന്മാർ കുമ്മാട്ടിക്കളി അവതരിപ്പിച്ചത്.

അസോസിയേഷനിലെ നിരവധി അംഗങ്ങൾ അണിനിരന്ന കലാവതരണം കാണികൾക്ക് വേറിട്ട ദൃശ്യവിരുന്നായി. താളമേളങ്ങളുടെ അകമ്പടിയോടെ കുമ്മാട്ടി വേഷങ്ങളിൽ കലാകാരന്മാർ അവതരിപ്പിച്ച ചടുലമായ ചുവടുകൾ സദസ്സിൽ ആവേശം നിറച്ചു. കേരളത്തിന്റെ സമ്പന്നമായ കലാ-സാംസ്കാരിക പൈതൃകവും പാലക്കാടിന്റെ തനത് കലാപാരമ്പര്യവും വിളിച്ചോതുന്നതായിരുന്നു അവതരണം.

പ്രവാസലോകത്ത് പാലക്കാടിന്റെ പാരമ്പര്യ കലാരൂപം തനിമ ചോരാതെ അവതരിപ്പിക്കാൻ കഴിഞ്ഞത് PALPAK-ന്റെ പ്രവർത്തനങ്ങൾക്ക് അഭിമാനകരമായ നേട്ടമായി. പാലക്കാടിന്റെ സാംസ്കാരിക പൈതൃകം പുതുതലമുറയിലേക്കും പ്രവാസി സമൂഹത്തിലേക്കും എത്തിക്കുന്നതിൽ ഈ കലാവതരണം ശ്രദ്ധേയമായി.