Home Kuwait Associations തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റിന്റെ (TRASSK) വാർഷികാഘോഷമായ ‘മഹോത്സവം 2026’ പ്രൗഢഗംഭീരമായി സമാപിച്ചു

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റിന്റെ (TRASSK) വാർഷികാഘോഷമായ ‘മഹോത്സവം 2026’ പ്രൗഢഗംഭീരമായി സമാപിച്ചു

0
5

കുവൈറ്റ് സിറ്റി: തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റിന്റെ (TRASSK) വാർഷികാഘോഷമായ ‘മഹോത്സവം 2026’ നവംബർ 20 വെള്ളിയാഴ്ച അഹ്മദി FAIPS ഓഡിറ്റോറിയത്തിൽ പ്രൗഢഗംഭീരമായി സമാപിച്ചു. കുവൈറ്റിലെ ‘താളം’ വാദ്യകലാകാരന്മാർ അവതരിപ്പിച്ച ചെണ്ടമേളത്തിന്റെയും ഘോഷയാത്രയുടെയും അകമ്പടിയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്.

അസോസിയേഷൻ പ്രസിഡന്റ് രജീഷ് ചിന്നൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ ജോയ് ചിറ്റിലപ്പിള്ളി സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി സുജീഷ് പി. സുരേന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ മനോജ് കുരുംബയിൽ നന്ദിയും രേഖപ്പെടുത്തി.

മീഡിയ കൺവീനർ ജിൽ ചിന്നൻ ട്രാൻസ്ക്രെറ്റ് പ്രതിനിധി അഹ്മദ് അൽ കനായ് ക്ക് നൽകി സുവനിയർ പ്രകാശനം നിർവ്വഹിച്ചു. വാർഷിക സ്പോൺസറായ അൽമുല്ല എക്സ്ചേഞ്ചിന്റെ പ്രതിനിധി ഫിലിപ് കോശി അസോസിയേഷന്റെ മൊബൈൽ ആപ്പ് ലോഞ്ച് ചെയ്തു. പഠനമികവ് തെളിയിച്ച 13 വിദ്യാർത്ഥികൾക്ക് ചടങ്ങിൽ മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു.

ഇവന്റ് സ്പോൺസർ ട്രാൻസ്ക്രെറ്റ് പ്രതിനിധി അഹ്മദ് അൽ കനായ്, സഹസ്പോൺസർമാരായ TVS ഹൈദർ പ്രതിനിധി സീരിഷ റാണി, ഹൈലൈറ്റ് ബിൽഡേഴ്സ് പ്രതിനിധി മുഹമ്മദ് ഷിബ്‌ലി എന്നിവർ ആശംസകൾ നേർന്നു.

അസോസിയേഷൻ ഭാരവാഹികളായ വിജിത രതീഷ്, സുധീർ കല്ലായിൽ, രമേശ് കെ. നായർ, മുകേഷ് ഗോപാലൻ, ജിൽ ചിന്നൻ, സുബൈദ ഷാജഹാൻ, ക്രിസ്റ്റൽ മഞ്ഞളി, സാന്ദ്ര സിജോയ് എന്നിവരും സംസാരിച്ചു.

DK ഡാൻസ് ടീം അവതരിപ്പിച്ച സ്വാഗതനൃത്തത്തോടെ കലാപരിപാടികൾക്ക് തുടക്കമായി. തുടർന്ന് നാട്ടിൽനിന്നെത്തിയ പിന്നണിഗായകരായ അരവിന്ദ് ഡി. നായർ, ശ്വേത അശോക്, കീർത്തന, സുധീഷ് ശശികുമാർ, ഷഹീൻഷാ എന്നിവർ നയിച്ച ഗാനമേളയും ലൈവ് എന്റർടൈൻമെന്റ് ഷോയും അരങ്ങേറി.

മഹോത്സവത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയ്ക്കും മറ്റ് പ്രവർത്തനങ്ങൾക്കും പിന്തുണ നൽകിയ സ്പോൺസർമാർക്കും കുവൈറ്റിലെ മാധ്യമങ്ങൾക്കും സംഘാടകർ നന്ദി അറിയിച്ചു.

നൂറുകണക്കിന് കലാസ്വാദകർ പങ്കെടുത്ത പരിപാടി മികച്ച സംഘാടനവും വൈവിധ്യമാർന്ന കലാപരിപാടികളും കൊണ്ട് ശ്രദ്ധേയമായി. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായി സംഘാടകർ പത്രക്കുറിപ്പിൽ അറിയിച്ചു.