കുവൈത്ത് സിറ്റി: കുവൈറ്റിലെ ബാഡ്മിന്റൺ പ്രേമികൾ കാത്തിരിക്കുന്ന IGLOO BPK ബാഡ്മിന്റൺ സൂപ്പർ ലീഗ് 2026 സീസൺ 4 നവംബർ 26, 27 തീയതികളിൽ അഹമ്മദിയിലെ iSmash Badminton Academy-യിൽ നടക്കും. Badminton Players Kuwait (BPK) സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ പത്ത് ടീമുകളിലായി 160 താരങ്ങൾ മാറ്റുരയ്ക്കും.
300 താരങ്ങൾ രജിസ്റ്റർ ചെയ്തതിൽനിന്നാണ് പ്ലെയർ ലേലത്തിലൂടെ 160 പേരെ ടീമുകളിലേക്ക് തിരഞ്ഞെടുത്തത്. പത്ത് മണിക്കൂറോളം നീണ്ടുനിന്ന ലേലത്തിലൂടെയാണ് ടീമുകളുടെ ഘടനയും താരങ്ങളുടെ തിരഞ്ഞെടുപ്പും പൂർത്തിയാക്കിയത്. കുവൈറ്റിൽ താമസിക്കുന്ന മുൻ ദേശീയ, സംസ്ഥാനതല താരങ്ങൾക്കും കുവൈറ്റ് ദേശീയ ബാഡ്മിന്റൺ ടീം അംഗങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.
Turbos Badminton Club, Elite Badminton Club, Raptors Badminton Club, United Sports Club, Tuskers Badminton Club, Challengers Badminton Club, United Smashers Kuwait, Aries Victor Badminton Academy, Central Heroes Badminton Club, Team 5:30 എന്നിവയാണ് മത്സരിക്കുന്ന ടീമുകൾ.
IGLOO ടൈറ്റിൽ സ്പോൺസറായും Al Ansari Exchange പ്ലാറ്റിനം സ്പോൺസറായും ടൂർണമെന്റിന് പിന്തുണ നൽകുന്നു.
2022-ൽ സ്ഥാപിതമായ BPK കഴിഞ്ഞ നാലുവർഷത്തിനിടെ കുവൈറ്റിൽ 55 ബാഡ്മിന്റൺ ടൂർണമെന്റുകൾ സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ 1,000-ത്തിലധികം താരങ്ങൾ വിവിധ വിഭാഗങ്ങളിലായി പ്ലെയർ റാങ്കിങ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുവൈറ്റിലെ ബാഡ്മിന്റൺ രംഗത്തെ കൂടുതൽ പ്രൊഫഷണൽ നിലവാരത്തിലേക്ക് ഉയർത്തുകയാണ് സംഘടനയുടെ ലക്ഷ്യം.
ബിപികെ എക്സിക്യുട്ടീവ് അംഗങ്ങളായ ജ്യോതിരാജ്, ബിനു സെബാസ്റ്റ്യൻ, ഗ്ളെയ്സി ലിൻഡ്സേ, അലക്സ് വർഗീസ്, ലിബു വർഗീസ്, വിമിൻ വർഗീസ് എന്നിവരും ഓപ്പറേഷണൽ കമ്മിറ്റി അംഗങ്ങളായ റാഷിദ് എം.കെ, മുഹമ്മദ് സാജിദ്, ഷെഹീൻ ഹനീഫ്, അർജുൻ നായർ, അജോ തോമസ്, ടിബി ജോർജ്ജ്, ജ്യോതിഷ് ചെറിയാൻ എന്നിവർ പ്രസ്മീറ്റിൽ പങ്കെടുത്തു.

























