കുവൈത്തിൽ മലയാളിക്ക് ദാരുണാന്ത്യം

0
233

കുവൈത്ത് സിറ്റി : കുവൈത്തിൽ മലയാളിക്ക് ദാരുണാന്ത്യം. കുവൈത്തിലെ സൽവയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം തട്ടി മലയാളി മരണപ്പെട്ടു. കണ്ണൂർ തളിപ്പറമ്പ് സ്വദേശി മുനീർ (39) ആണ് മരണമടഞ്ഞത്. കുവൈത്ത് കെ.എം.സി.സി തളിപ്പറമ്പ് മണ്ഡലം അംഗമാണ്. ഭാര്യ: റാഹില. രണ്ട് മക്കളുമുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങൾ കുവൈത്ത് കെഎംസിസി ഹെല്പ് ഡസ്കിന്റെ നേതൃത്വത്തിൽ നടന്ന് വരുന്നു.