കുവൈത്തിൽ മലയാളി യുവാവ് ഹൃദയഘാതം മൂലം മരിച്ചു

0
63

കുവൈറ്റ് സിറ്റി: പുളിപ്പാറമോടിയിൽ കിഴക്കേതിൽ ശരത് ഗോപാൽ (35) നിര്യാതനായി. ആലപ്പുഴ ചെങ്ങന്നൂർ പെണ്ണുക്കര സ്വദേശിയാണ്.

കടുത്ത പനിയെ തുടർന്ന് കുറച്ചു ദിവസങ്ങളായി മുബാറക് ഹോസ്പിറ്റലിലായിരുന്നു. അതിനിടയിൽ സ്ട്രോക് സംഭവിക്കുകയും പിന്നീട് മരണം സംഭവിക്കുകയുമാണ് ഉണ്ടായത്. കുവൈറ്റിൽ എത്തിയിട്ട് രണ്ട് മാസമേ ആയുള്ളു. ഇന്ന് വൈകീട്ടോടെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള ഏർപ്പാടുകൾ ചെയ്തതായി കല ഭാരവാഹികൾ അറിയിച്ചു.