പാലക്കാട്: പാലക്കാട് കോങ്ങാട് എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ. മങ്കര സ്വദേശികളായ കെഎച്ച് സുനിൽ, കെഎസ് സരിത എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് ഒന്നര കിലോഗ്രാം എംഡിഎംഎ പിടികൂടിയിട്ടുണ്ട്. ഒരു കാറ്ററിംഗ് സ്ഥാപനത്തിന്റെ മറവിൽ നിന്നാണ് ഇവർ ലഹരി വിൽക്കുന്ന പ്രവൃത്തി നടത്തിയത്.
വിവാഹതിയായ സരിതയും സുനിലും ഒന്നിച്ചു പഠിച്ചവരാണ്. സരിത തൃശൂരിൽ താമസിക്കുന്നുവെങ്കിലും സുനിലുമായുള്ള ബന്ധം തുടർന്നിരുന്നു. ബെംഗളൂരുവിൽ നിന്ന് പാലക്കാട്, തൃശൂർ ജില്ലകളിലേക്ക് ലഹരി കൊണ്ടുവന്ന് ചില്ലറയായി വിൽക്കുകയായിരുന്നു ഇവർ. കഴിഞ്ഞ ഒരു വർഷമായി കോങ്ങാട് ടൗണിൽ കാറ്ററിംഗ് ബിസിനസ്സ് തുടങ്ങിയ ഇവർ, അതിനൊപ്പം രഹസ്യമായി ലഹരി വ്യാപാരവും നടത്തിയിരുന്നു.
ബെംഗളൂരുവിൽ നിന്ന് ഒത്തുചേർന്ന് ലഹരി കൊണ്ടുവന്ന് കേരളത്തിൽ വിൽക്കുന്ന രീതിയിൽ പ്രവർത്തിച്ചിരുന്ന ഇവർ ഡാൻസാഫ് യുടെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം ബെംഗളൂരുവിലേക്ക് പോയ ഇവർ തിരിച്ചെത്തിയ സമയത്താണ് പോലീസ് അവരെ പിടികൂടിയത്. അറസ്റ്റിന് ശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കും.































