ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസി രഹസ്യമൊഴി നൽകി. ചേർത്തല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഈ മൊഴി രേഖപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് 2:30ന് കോടതിയിൽ എത്തിയ ശ്രീനാഥ് 3:30ക്ക് മൊഴി നൽകി.
ഈ കേസിലെ പ്രധാന പ്രതി തസ്ലിം സുൽത്താനുമായുള്ള വാട്സ്ആപ്പ് ചാറ്റുകൾ, സാമ്പത്തിക ഇടപാടുകൾ, സൗഹൃദ ബന്ധം എന്നിവയെക്കുറിച്ചാണ് ശ്രീനാഥ് എക്സൈസ് വകുപ്പിന് മൊഴി നൽകിയത്. കേസ് വിചാരണക്കാലത്ത് താരം തന്റെ മൊഴി മാറ്റാതിരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥന്റെ അപേക്ഷപ്രകാരം കോടതി ഈ രഹസ്യമൊഴി എടുത്തത്.





























