കുവൈറ്റ് സൈനിക-സുരക്ഷാ മേഖലയിലെ 42 ഉദ്യോഗസ്ഥർ AIDS ബാധിതർ

കുവൈറ്റ്: രാജ്യത്തെ സൈനിക-സുരക്ഷ മേഖലയിലുള്ള 42 ഉദ്യോഗസ്ഥർ എയ്ഡ്സ് ബാധിതർ. ആഭ്യന്തര മന്ത്രാലയത്തിലെഡ 21 സൈനികരിലും നാഷണൽ ഗാർഡിലെ 7 ഉദ്യോഗസ്ഥരിലുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഉദ്യോഗസ്ഥർക്കായി നടത്തുന്ന പതിവ് പരിശോധനകളിലാണ് ഇത്രയും ആളുകൾ HIV പോസീറ്റീവാണെന്ന് തെളിഞ്ഞത്.

വിശദമായ പരിശോധന നടത്തി രോഗം സ്ഥിരീകരിച്ചതോടെ ഉദ്യോഗസ്ഥരെ ഐസോലേഷൻ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ ഉദ്യോഗസ്ഥർക്കും പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. രോഗബാധിതരെ സര്‍വീസിൽ നിന്ന് പിരിച്ചു വിടുമെങ്കിലും പൂ​ർ​ണ​സു​ര​ക്ഷ​യും ചി​കി​ത്സാ സൗ​ക​ര്യ​വും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.