യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്കുള്ള എല്ലാ പരീക്ഷകളും ഓൺലൈനിൽ നടത്തും

0
16

കുവൈത്ത് സിറ്റി: ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ തീരുമാനപ്രകാരം കുവൈത്ത് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്കുള്ള എല്ലാ പരീക്ഷകളും ഓൺലൈനിൽ നടക്കുമെന്ന് വിദ്യാഭ്യാസ സമിതി തലവൻ ഡോ. ഹമദ് അൽ മാത്തർ അറിയിച്ചു.

COVID-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 12 മണിക്കൂർ ഭാഗിക കർഫ്യൂ ഉൾപ്പെടെയുള്ള പുതിയ നടപടികൾ കുവൈത്തിൽ നടപ്പിലാക്കുന്നതിനാൽ മാർച്ച് 7 ഞായറാഴ്ച മുതൽ ഒരു മാസത്തേക്കാണ് തീരുമാനം നടപ്പാക്കുക.

കോവിഡ് വ്യാപനം ആരംഭിച്ചതുമുതൽ എല്ലാ ക്ലാസുകളും ഓൺലൈനിൽ ആണെങ്കിലും, കുവൈത്ത് യൂണിവേഴ്‌സിറ്റിയിലെ ചില കോളേജുകൾ അതത് പ്രൊഫസറുടെ തീരുമാനം  അടിസ്ഥാനമാക്കി വ്യക്തിഗത പരീക്ഷകൾ നടത്തുന്നുണ്ട്. തീരുമാനം ലംഘിക്കുന്ന കോളേജുകൾക്കും പ്രൊഫസർമാർക്കും എതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.