കുവൈത്ത് സിറ്റി: വൻതോതിൽ മയക്കുമരുന്ന് കൈവശം വച്ചതിനും കടത്തിയതിനും ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് അമേരിക്കക്കാരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ്ചെയ്തതായി അൽ റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു. മയക്കുമരുന്ന് വ്യാപാരം സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആയിരുന്നു അറസ്റ്റ്.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ (സിഐഡി) പബ്ലിക് പ്രോസിക്യൂഷൻ ഉദ്യോഗസ്ഥർ നൽകിയ സെർച്ച് ആൻഡ് അറസ്റ്റ് വാറന്റ് ൻ്റെ അടിസ്ഥാനത്തിൽ ഇവരുടെ രഹസ്യകേന്ദ്രത്തിൽ റെയ്ഡ് നടത്തുകയും വിദേശ സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അവരിൽ നിന്ന് 174,000 ദിനാറും , 340,000 ഡോളറും പിടിച്ചെടുക്കുകയും ചെയ്തു. വൻതോതിൽ ലഹരി വസ്തുക്കളും ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ മൂവരും കുറ്റം സമ്മതിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി