ഗാർഹിക തൊഴിലാളികൾക്ക് മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ക്കി കുവെെറ്റ്

കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് വരുന്ന ഗാർഹിക തൊഴിലാളികൾക്ക്മെഡിക്കൽ പരിശോധന നിർബന്ധമാക്കി . മെഡിക്കൽ പരിശോധനയുക്ക് ആവശ്യമായ നടപടികൾ പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി ഏകോപിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.

തൊഴിലാളികൾ ജോലി ചെയ്യാൻ യോഗ്യരാണെന്ന് ഉറപ്പാക്കുന്ന മെഡിക്കൽ പരിശോധന സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പരിശോധനയിൽ ഒരു തരത്തിലുള്ള നിയമ ലംഘനങ്ങളും അംഗീകരിക്കില്ല. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി  ശക്തമാക്കും.